Site icon Fourteen Kerala – 14 Kerala News

പട്ടാപ്പകൽ ആശുപത്രിക്കുള്ളിൽ യുവതിയെ കുത്തിക്കൊന്നു, മുൻ സുഹൃത്ത് പിടിയിൽ

കൊച്ചി : എറണാകുളം അങ്കമാലി മൂക്കന്നുരിൽ എം.എ ജി.ജെ ആശുപത്രിക്കുള്ളിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീയെ കുത്തിക്കൊന്നു. ലിജിയെന്ന നാൽപ്പത് വയസുകാരിയാണ് മുൻ സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചത്. പ്രതി മഹേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിയായ അമ്മയ്ക്ക് കൂട്ടിരിപ്പിനുണ്ടായിരുന്നത് ലിജിയായിരുന്നു.

ഇവരുടെ മുൻ സുഹൃത്തായ മഹേഷ് ആശുപത്രിയിലെത്തുകയും ഇരുവരും തമ്മിൽ വാക്കേറ്റവും വഴക്കുണ്ടാകുകയുമായിരുന്നു.
ലിജിയെ മഹേഷ് നിരവധിത്തവണ കുത്തിയെന്നാണ് ദൃക്സാക്ഷികളിൽ നിന്നും ലഭിക്കുന്ന വിവരം. ആശുപത്രിയിലെ നാലാം നിലയിലാണ് ക്രൂര കൊലപാതകമുണ്ടായത്.

Exit mobile version