Site icon Fourteen Kerala – 14 Kerala News

യുവതിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ച ക്കേസ്; പ്രതി അറസ്റ്റിൽ

തൃശ്ശൂർ : മതിലകം നെടുമ്പറമ്പിൽ യുവതിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിക്കുകയും, ജാതി പേര് പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

മതിലകം കാതിക്കോട് സ്വദേശി പറക്കോട്ട് വീട്ടിൽ മുഹമ്മദ് സിദ്ധിഖ് (42) നെയാണ് കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി സലീഷ്.എൻ.ശങ്കരനും സംഘവും അറസ്റ്റ് ചെയ്തത്. പെരിഞ്ഞനം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. എസ്.സി, എസ്.ടി.വകുപ്പു പ്രകാരവും, സ്ത്രീയെ ഉപദ്രവിച്ച് മാനഹാനി വരുത്തിയതിനുമാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്.

Exit mobile version