Site icon Fourteen Kerala – 14 Kerala News

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവ് നായ ആക്രമിച്ചു

തിരുവനന്തപുരം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവ് നായ ആക്രമിച്ചു. റീജൻ-സരിത ദമ്പതികളുടെ മകൾ റോസ് ലിയനെയാണ് തെരുവ് നായ ആക്രമിച്ചത്.തിരുവനന്തപുരം അഞ്ചുതെങ്ങ് മാമ്പള്ളിയിലാണ് സംഭവം.

നിലവിളി കേട്ട് സമീപവാസികൾ എത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു. കുട്ടിയുടെ മുഖത്ത് കവിളും ചുണ്ടിലും നെറ്റിയിലുമടക്കം ആണ് കടിയേറ്റത്. മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് കുട്ടി.

Exit mobile version