Site icon Fourteen Kerala – 14 Kerala News

പെരിങ്ങൽകുത്ത് ഡാമിൽ ജലനിരപ്പ് ഉയർന്നു; ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു

തൃശൂർ: വൈദ്യുത വകുപ്പിന്‍റെ കീഴിലുള്ള പെരിങ്ങൽകുത്ത് അണക്കെട്ടിൽ വീണ്ടും ജലനിരപ്പ് ഉയർന്നു. 421 മീറ്റർ ആയാണ് ജലനിരപ്പ് ഉയർന്നത്. ഇതേതുടർന്ന് ഒന്നാം ഘട്ട മുന്നറിയിപ്പായ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. 417.40 മീറ്ററായിരുന്നു ഇന്നലത്തെ ജലനിരപ്പ്.

വെള്ളം ഒഴുക്കി വിടുന്നതിന് മുന്നോടിയായാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. 423.98 ആണ് അണക്കെട്ടിന്‍റെ പരമാവധി ജല സംഭരണശേഷി. ജലനിരപ്പ് 422ൽ എത്തിയാൽ രണ്ടാം ഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലർട്ടും 423 മീറ്ററായാൽ മൂന്നാം ഘട്ട മുന്നറിയിപ്പായ റെഡ് അലർട്ടും പ്രഖ്യാപിക്കും. തുടർന്ന് അധിക ജലം ഷട്ടർ തുറന്ന് പുറത്തേക്ക് ഒഴുക്കി വിടും.

Exit mobile version