Site icon Fourteen Kerala – 14 Kerala News

കാസർഗോഡ് സ്കൂളിൽ മരം വീണ് വിദ്യാർത്ഥി മരിച്ചു

കാസർഗോഡ്: കാസർഗോഡ് മരം വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ആറാം ക്ലാസ് വിദ്യാർത്ഥി ആയിഷ മിൻഹയാണ് മരിച്ചത്. കാസർഗോഡ് അംഗടിമുഗർ ഗവ.ഹയർ സെക്കന്ററി സ്കൂളിലാണ് അപകടം നടന്നത്. സ്കൂൾ വിട്ട് സ്കൂളിലേക്ക് പോകുന്നതിനിടെയാണ് സ്കൂളിന് മുൻപിലെ വലിയ മരം കടപുഴകി വീണത്.

അപകടത്തിൽ ഒരു കുട്ടിക്ക് പരിക്കേറ്റു. രിഫാന എന്നാണ് പരിക്കേറ്റ കുട്ടിയുടെ പേര്. ആയിഷ മിൻഹയുടെ ദേഹത്തേക്കാണ് മരം വീണത്. പുറത്തുനിന്ന് കണ്ടാൽ കേടുപാടുകളൊന്നുമില്ലാത്ത മരമാണ് കടപുഴകി വീണത്. അംഗടിമുഗർ സ്വദേശി ബിഎം യുസഫ് -ഫാത്തിമത്ത് സൈനബ ദമ്പതികളുടെ മകളാണ്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Exit mobile version