Site icon Fourteen Kerala – 14 Kerala News

തൃശൂർ ലാലൂർ ശവക്കോട്ടയിൽ നിന്ന് നാല് കഞ്ചാവ് ചെടികൾ കണ്ടെത്തി

തൃശൂർ :  ലാലൂർ ശവക്കോട്ടയിൽ നിന്ന് നാല് കഞ്ചാവ് ചെടികൾ കണ്ടെത്തി .

തൃശൂർ എക്സൈസ് എൻഫോഴ്സ്മെന്റ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി ജുനൈദിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്

സംഭവത്തിൽ കേസ് എടുത്തു. സിവിൽ എക്സൈസ് ഓഫീസർ സനീഷ് കുമാറിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

പ്രതികളെ കുറിച്ച് അന്വേഷണം നടത്തി വരുന്നു. റെയ്ഡിൽ പ്രവന്റീവ് ഓഫീസർമാരായ സോണി കെ ദേവസ്സി . ഗിരീഷ് കെ. എസ് മനോജ് കുമാർ എം.എം. സിവിൽ എക്സൈസ് ഓഫീസർമാരായ സനീഷ് കുമാർ . ഷനൂജ് എന്നിവരും ഉണ്ടായിരുന്നു.

Exit mobile version