Site icon Fourteen Kerala – 14 Kerala News

സ്കൂൾ വാൻ സൈഡ്‌ നൽകിയില്ല; വാൻ ഡ്രൈവറെ കുട്ടികൾക്ക്‌ മുന്നിലിട്ട് ആക്രമിച്ചു

തൃശൂർ : ചിറ്റഞ്ഞൂരിൽ സ്കൂൾ വാൻ ഡ്രൈവറെ കുട്ടികൾക്ക്‌ മുന്നിലിട്ട് ആക്രമിച്ചു. ചിറ്റഞ്ഞൂർ സ്വദേശി കണ്ണഞ്ചേരി വീട്ടിൽ അഖിലാണ് (28) ആക്രമിക്കപ്പെട്ടത്. ഇന്ന് രാവിലെ ചിറ്റഞ്ഞൂരിൽ സ്കൂൾ വിദ്യാർത്ഥികളുമായി പോകുകയായിരുന്ന വാൻ റോഡിൽ തടഞ്ഞ്‌ നിർത്തിയാണ് ഡ്രൈവറായ അഖിലിനെ വലിച്ചിറക്കി ആക്രമിച്ചത്‌.

സ്കൂൾ വാൻ സൈഡ്‌ നൽകിയില്ലെന്നാരോപിച്ച് കാറിലെത്തിയ ചിറ്റഞ്ഞൂർ സ്വദേശി പ്രദീപ് ആക്രമിക്കുകയായിരുന്നുവെന്ന് അഖിൽ പറഞ്ഞു. കൈക്കും തോളെല്ലിനും പരിക്കേറ്റ അഖിലിനെ കുന്നംകുളം താലൂക്ക്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുന്നംകുളത്തെ ആംബുലൻസ്‌ ഡ്രൈവർ കൂടിയാണ്‌ അഖിൽ.

Exit mobile version