തിരുവനന്തപുരം : ഓപ്പറേഷൻ തിയേറ്ററിൽ മതവേഷം അനുവദിക്കുന്നത് രാഷ്ട്രീയ തീരുമാനമെടുക്കേണ്ട വിഷയമല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വേഷം നിർണയിക്കുന്നത് ഭരണകൂടമല്ല. ഓപ്പറേഷൻ തിയേറ്ററിലെ വേഷം നിശ്ചയിക്കുന്നത് വിദഗ്ധരാണെന്നും അവർ പറഞ്ഞു.
ഒരു മെഡിക്കൽ കോളജിലെ വിദ്യാർത്ഥികൾ അവരുടെ അധ്യാപകരോട് ഒരു ആവശ്യമുന്നയിച്ചു. അധ്യാപകർ അതിന് മറുപടി നൽകും. തികച്ചും സാങ്കേതികമായ വിഷയമാണിത്. ഡോക്ടർമാരുടെ സംഘടനകൾ തന്നെ അതിനോട് പ്രതികരിച്ചിട്ടുണ്ട്. അത് വിവാദമാക്കേണ്ട വിഷയമില്ലെന്നും വീണാ ജോർജ് പറഞ്ഞു.
