Site icon Fourteen Kerala – 14 Kerala News

പിറവത്ത് യുവതി പുഴയിൽ മുങ്ങി മരിച്ചു

എറണാകുളം : പിറവത്ത് യുവതി പുഴയിൽ മുങ്ങി മരിച്ചു. മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പാഴൂർ അമ്പലത്തിൽ വന്ന സ്ത്രീയെന്നാണ് സംശയിക്കുന്നത്. ഇന്ന് വൈകീട്ട് അഞ്ചരയോടു കൂടി പുഴയിൽ തെന്നി വീണതാണെന്ന് സംശയിക്കുന്നു. പരിസര വാസികൾ വിവരം അറിഞ്ഞ് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയെക്കിലും പുഴയിലെ ആഴവും കലക്കലും തടസമായി.

തുടർന്ന് പിറവത്ത് നിന്ന് എത്തിയ അഗ്നിശമന സേന ഒഴുക്കിൽപെട്ട സ്ത്രീയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ഏകദേശം 55 വയസ് പ്രായമുള്ള സ്ത്രീയുടെ മൃതദേഹം ആണ് കണ്ടെത്തിയത്. ഇന്ന് വൈകിട്ട് 5.30 ഓടെ മഴവിൽ പാലത്തിലൂടെ മണപ്പുറത്തേക്ക് വന്നവരാണ് പുഴയിലൂടെ സ്ത്രീ ഒഴുകിപോകുന്നത് കണ്ടെത്.

തുടർന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അഗ്നിശമന സേന നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്. നീല സാരിയും നെറ്റിയിൽ കുങ്കമ കളർ പൊട്ടും സിന്ദൂരവും അണിഞ്ഞിട്ടുണ്ട്. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

Exit mobile version