Site icon Fourteen Kerala – 14 Kerala News

തൃശ്ശൂർ ഓട്ടോ ടാക്സിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്

തൃശ്ശൂർ : കുന്നംകുളം പാറേമ്പാടത്ത് ഓട്ടോ ടാക്സിയും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.
ബൈക്ക് യാത്രികൻ ആനയിക്കൽ സ്വദേശി പൊലിയത്ത് വീട്ടിൽ മോഹനന്റെ മകൻ 26 വയസ്സുള്ള മിഥുൻ, ഓട്ടോ ടാക്സി ഡ്രൈവർ കാട്ടകാമ്പാൽ സ്വദേശി കിഴിശ്ശേരി വീട്ടിൽ പരമേശ്വരന്റെ മകൻ 53 വയസ്സുള്ള ജയൻ എന്നിവർക്കാണ് പരിക്കേറ്റത്.

ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. പെരുമ്പിലാവ് ഭാഗത്തുനിന്നും വരികയായിരുന്ന ഓട്ടോ ടാക്സി പാറേമ്പാടം കുരിശിനു സമീപത്തുവെച്ച് പഴഞ്ഞി റോഡിലേക്ക് തിരിയുന്നതിനിടെ എതിർശയിൽ വരികയായിരുന്ന ബൈക്കും ഓട്ടോ ടാക്സിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

തിരക്കേറിയ റോഡിൽ ഓട്ടോ ടാക്സി ഡ്രൈവർ അശ്രദ്ധമായി വാഹനം തിരിച്ചതാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റ ഇരുവരെയും കുന്നംകുളം ആക്ട്സ് ആംബുലൻസ് പ്രവർത്തകരായ നാസിം,അനറ്റ് എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈക്കും തലക്കും ഉൾപ്പടെ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ തുടർ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Exit mobile version