Site icon Fourteen Kerala – 14 Kerala News

കഴക്കൂട്ടത്ത് സിപിഐഎം- ബിജെപി സംഘര്‍ഷം; കേസെടുത്ത് പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് ബസ് സ്റ്റോപ്പിനെ ചൊല്ലി സിപിഐഎം-ബിജെപി സംഘര്‍ഷം.സംഘര്‍ഷത്തില്‍ ബിജെപി സംസ്ഥാന സമിതി അംഗം കഴക്കൂട്ടം അനില്‍,സി.ഐ.ടി.യു പ്രവര്‍ത്തകനായ സെബാസ്റ്റ്യന്‍ എന്നിവര്‍ക്കു പരുക്കേറ്റു.

സംഭവത്തില്‍ കഴക്കൂട്ടം പോലീസ് കേസെടുത്തു കഴക്കൂട്ടത്ത് എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം നടന്നപ്പോള്‍ തിരുവനന്തപുരം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് മാറ്റി സ്ഥാപിച്ചിരുന്നു.നിര്‍മ്മാണം പൂര്‍ത്തിയായതോടെ പഴയ സ്ഥലത്ത് പുതിയ ബസ് കാത്തിരിപ്പുകേന്ദ്രം നിര്‍മ്മിച്ചു .ഇതിനെ ചൊല്ലി മുന്‍പ് തര്‍ക്കമുണ്ടാവുകയും പോലീസ് ഇടപെട്ടു പരിഹരിച്ചതുമായിരുന്നു.

വീണ്ടും ഓട്ടോറിക്ഷ തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. ഇന്നലെ മുതല്‍ പുതിയ ബസ് സ്റ്റോപ്പില്‍ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരെത്തി ബസുകള്‍ നിര്‍ത്തിച്ചിരുന്നു. പ്രശ്‌ന സാധ്യത മുന്നില്‍ കണ്ടു ഇന്നലെ രാവിലെ മുതല്‍ പോലീസും സ്ഥലത്തു നിലയുറപ്പിച്ചു.ഉച്ചയോടെ ബിജെപി-സിപിഐഎം പ്രവര്‍ത്തകര്‍ തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാവുകയും. പൊലീസ് സ്ഥലത്തെത്തി ഇരു വിഭാഗം പ്രവര്‍ത്തകരെയും പിരിച്ചു വിടുകയും ചെയ്തു. മര്‍ദനമേറ്റതായി ഇരുഭാഗവും പരാതി നല്‍കി.

Exit mobile version