Site icon Fourteen Kerala – 14 Kerala News

കൊച്ചിയിൽ മയക്കുമരുന്ന് സംഘത്തില്‍പെട്ട യുവാവിനെ പൊലീസ് പിടികൂടി

കൊച്ചി : മയക്കുമരുന്ന് സംഘത്തില്‍പെട്ട യുവാവിനെ മട്ടാഞ്ചേരി പൊലീസ് പിടികൂടി. ഫോര്‍ട്ടുകൊച്ചി ഈരവേലി ഹൗസ് മിഷേല്‍ പി.ജെ (28) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് 1.88 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു.

കൊച്ചിന്‍ കോളേജ് പരിസരത്തു വെച്ചാണ് മിഷേല്‍ പിടിയിലായത്. പശ്ചിമ കൊച്ചിയിലെ കോളേജ്, സ്‌കൂള്‍ വിദ്യാര്‍ഥികളെയും, യുവാക്കളെയും, ടൂറിസ്റ്റുകളെയും ലക്ഷ്യം വെച്ചായിരുന്നു ഇയാള്‍ മയക്കുമരുന്ന് വില്‍പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.

മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ആര്‍ മനോജിന്റെ നിര്‍ദ്ദേശാനുസരണം മട്ടാഞ്ചേരി ഇന്‍സ്‌പെക്ടര്‍ തൃദീപ് ചന്ദ്രന്റെ നേതൃത്വത്തില്‍, എസ്. ഐ ജഗതികുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എഡ്വിന്‍ റോസ്, സിവില്‍ പൊലീസ് ഓഫിസര്‍ ബേബിലാല്‍, മനു, പ്രിന്‍സണ്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്. മയക്കുമരുന്നിന്റെ ഉറവിടം സംബന്ധിച്ചു കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.

Exit mobile version