Site icon Fourteen Kerala – 14 Kerala News

തേനീച്ച കൂട്ടത്തിന്റെ കുത്തേറ്റ് മധ്യവയസ്‌കൻ ദാരുണാന്ത്യം

കാസര്‍ഗോഡ്: തേനീച്ചയുടെ കുത്തേറ്റ് ഗൃഹനാഥന്‍ മരിച്ചു. കാസര്‍ഗോഡ് ബളാലിലാണ് സംഭവം നടന്നത് . മരുതോത്തെ താമരത്ത് വീട്ടില്‍ നാരായണന്‍(54) ആണ് മരിച്ചത്.

വീടിന് സമീപം ഈറ്റ ശേഖരിക്കാന്‍ പോയപ്പോഴാണ് ഗൃഹനാഥന് തേനീച്ച കൂട്ടത്തിന്റെ കുത്തേറ്റത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ നാരായണനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.

Exit mobile version