Site icon Fourteen Kerala – 14 Kerala News

തിരുവനന്തപുരത്ത് വീടിനുള്ളിൽ അതിക്രമിച്ചു കയറി; നടുറോഡിൽ പൊലീസുകാരന് മർദ്ദനം

തിരുവനന്തപുരം: നടുറോഡിൽ പൊലീസുകാരന് മർദ്ദനം. ബേക്കറി ജംഗ്ഷനിൽ വെച്ചാണ് പൊലീസുകാരനെ നാട്ടുകാർ മർദ്ദിച്ചത്. ടെലി കമ്മ്യൂണിക്കേഷൻ സിപിഒ ആർ ബിജുവിനാണ് മർദ്ദനമേറ്റത്.

വീടിനുള്ളിൽ അതിക്രമിച്ചു കയറിയ ബിജുവിനെ നാട്ടുകാർ മർദ്ദിക്കുകയായിരുന്നു. ജോലിക്ക് ഹാജരാകാത്ത ബിജുവിനെതിരെ വകുപ്പ് തല നടപടികൾ നടക്കുന്നതായി പൊലീസ് വ്യക്തമാക്കി. അതിക്രമിച്ചു കയറിയതിന് ബിജുവിനെതിരെയും മർദ്ദിച്ചതിന് നാട്ടുകാർക്കെതിരെയും കേസെടുക്കും.

Exit mobile version