Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്തെ കാലവർഷം ദുർബലം; വ്യാപകമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: വ്യാപിച്ച് ഒരാഴ്ച്ച പിന്നിടുമ്പോഴും സംസ്ഥാനത്തെ കാലവർഷം ദുർബലം. കേരള തീരത്ത് കാലവർഷ മേഘങ്ങൾ സജീവമെങ്കിലും കേരളത്തിലേക്കുള്ള തെക്ക് പടിഞ്ഞാറൻ കാറ്റിന് ശക്തിയില്ലാത്തതാണ് മഴ വ്യാപകമാകാത്തതിന് കാരണം.

അതേ സമയം സംസ്ഥാനത്ത് ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒരു ജില്ലയിലും മഴമുന്നറിയിപ്പുകൾ നൽകിയിട്ടില്ല. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള -കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുന്നു.

കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നു അധികൃതർ നിർദേശം നൽകി.

Exit mobile version