Site icon Fourteen Kerala – 14 Kerala News

കേരള അതിർത്തിയായ ചെങ്കോട്ടയിൽ യുവാവിനെ പട്ടാപ്പകൽ രണ്ടംഗ സംഘം വെട്ടിക്കൊന്നു

തിരുവനന്തപുരം : തമിഴ്നാട് കേരള അതിർത്തിയായ ചെങ്കോട്ടയിൽ യുവാവിനെ പട്ടാപ്പകൽ രണ്ടംഗ സംഘം വെട്ടിക്കൊന്നു. ചെങ്കോട്ട സ്വദേശി രാജേഷ് (24) ആണ് മരിച്ചത്.

അക്രമി സംഘം കൊടുവാളുമായി കടന്ന് കളയുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ബൈക്കിലെത്തിയ രണ്ടുപേരാണ് കൊലപാതകം നടത്തിയത്.

ഇവർ കൃത്യത്തിന് ശേഷം ബൈക്കിൽ കയറി പോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പൊലീസെത്തി മൃതദേഹം മാറ്റാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Exit mobile version