Site icon Fourteen Kerala – 14 Kerala News

13 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം അഞ്ചുതെങ്ങില്‍ 13 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. അഞ്ചുതെങ്ങ് സ്വദേശിയായ സിജോ ആണ് പിടിയിലായത്.ദിവസങ്ങള്‍ക്ക് മുന്‍പാണ് പതിമൂന്ന് വയസുകാരി പീഡനത്തിന് ഇരയായത്.

പെണ്‍കുട്ടിയെ അഞ്ചുതെങ്ങിലെ അയ്യപ്പന്‍തൊട്ടടുത്തു നിന്നും കയിക്കര ആണ്ടിതിട്ടയിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ചായിരുന്നു പീഡനം.

കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ അഞ്ചുതെങ്ങ് പൊലീസിന് പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആണ്ടിതിട്ടയില്‍ വെച്ച് കുട്ടിയെ കണ്ടെത്തിയത്. പ്രതി സിജോയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Exit mobile version