Site icon Fourteen Kerala – 14 Kerala News

സൈക്കിളും ലോറിയും കൂട്ടിയിടിച്ച് പൊലീസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: സൈക്കിളും ലോറിയും കൂട്ടിയിടിച്ച് പൊലീസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം ജില്ലയിലെ കല്ലറ മരുതമണ്‍ സ്വദേശി ഹിരണ്‍രാജ് (47) ആണ് വാഹനാപകടത്തിൽ മരിച്ചത്.

തിരുവന്തപുരം വികാസ് ഭവനില്‍ റൂറല്‍ എസ്.പി ഓഫീസിലെ ഉദ്യോഗസ്ഥനായിരുന്നു മരിച്ച ഹിരണ്‍രാജ്. നിയന്ത്രണം വിട്ട സൈക്കിള്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്‍ഭാഗത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. ഹിരണ്‍രാജ് സൈക്കിളിംഗ് പരിശീലനം നടത്തുന്നതിനിടെയാണ് സൈക്കിള്‍ നിയന്ത്രണം വിട്ട് അപകടമുണ്ടായതെന്ന് പൊലീസ് പറയുന്നു.

Exit mobile version