Site icon Fourteen Kerala – 14 Kerala News

കൊച്ചി കണ്ടെയ്‌നര്‍ റോഡിലെ കാര്‍ വര്‍ക്ക് ഷോപ്പില്‍ തീപിടിത്തം

കൊച്ചി: കൊച്ചി കണ്ടെയ്‌നര്‍ റോഡിലെ കാര്‍ വര്‍ക്ക് ഷോപ്പില്‍ തീപിടിത്തം . കടയിലേക്ക് തീ പടര്‍ന്നുകയറിയതോടെ ഇരുപതോളം കാറുകള്‍ കത്തി നശിച്ചു. കണ്ടെയ്‌നര്‍ റോഡ് സിഗ്‌നലിന് സമീപമുള്ള ബിആര്‍എസ് ഓട്ടോസ് എന്ന കാര്‍ വര്‍ഷോപ്പിലാണ് തീ പിടുത്തമുണ്ടായത്.

ഏഴ് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്. പുലര്‍ച്ചെ 4.30 ഓടെയാണ് അപകടമുണ്ടായത്. സമീപത്തുള്ള ട്രാന്‍സ്‌ഫോമര്‍ കത്തിയിരുന്നു. അതില്‍ നിന്നും ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആവാം തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.

Exit mobile version