Site icon Fourteen Kerala – 14 Kerala News

അഴിമലയിൽ തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: വിഴിഞ്ഞം അഴിമല കടലിൽ ഇന്നലെ രാത്രി കാണാതായ കാട്ടാക്കട കണ്ടള സ്വദേശി രാകേന്ദി (മുത്തു-27)ൻ്റെ മൃതദേഹം കണ്ടെത്തി. അഞ്ചംഗ സംഘത്തോടൊപ്പമാണ് രാകേന്ദ് ആയിമലയിൽ എത്തിയത്.

രാകേന്ദിനൊപ്പം തിരയിൽപ്പെട്ട ബന്ധുവിനെ ഒപ്പമുള്ളവർ ഇന്നലെ രക്ഷപ്പെടുത്തിയിരുന്നു. ഒപ്പം തിരയിൽപ്പെട്ട രാകേന്ദ്രന്റെ ഭാര്യ സഹോദരൻ മലയിൽ കീഴ് ശാന്തം മൂല കീഴേ പാറയിൽ വിളാകം വീട്ടിൽ കൊച്ചു എന്ന് വിളിക്കുന്ന അനിയൻ കുമാറിനെയാണ് ഒപ്പം ഉണ്ടായിരുന്ന പുല്ലുവിളി സ്വദേശി വിഷ്ണു, കണ്ടല സ്വദേശികളായ സുജു ,അനു എന്നിവർ ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തിയത്.

ഇന്നലെ രാത്രി 7-ഓടെ അഴിമല കാർ പാർക്കിംഗ് താഴെയുള്ള കടലിൽ ആയിരുന്നു സംഭവം. നഗരത്തിലെ പന്തൽ പണി കഴിഞ്ഞ് ആഴിമലയിൽ എത്തിയതായിരുന്നു സംഘം.

കാണാതായ രാകേന്ദും അനിലും മാത്രമാണ് കടലിൽ കുളിക്കാൻ ഇറങ്ങിയത്. ശേഷിച്ചവർ കരയിൽ ആയിരുന്നു. ഇവർ തിരയിൽ പെട്ടതോടെ കരയിൽ ഉണ്ടായിരുന്നവർ ചേർന്ന് രാക്ഷപ്പെടുത്താൻ നോക്കി .എന്നാൽ അനിലിനെ മാത്രമാണ് കരയിലേക്ക് വലിച്ചു കയറ്റാൻ ആയതെന്ന് ഇവർ കോസ്റ്റൽ പൊലീസിനോട് പറഞ്ഞു.

രാകേന്ദിനെ കടൽപ്പെട്ട കാണാതാവുകയായിരുന്നു . സംഭവം ഏഴിനായിന്നുവെങ്കിലും പുറത്തറിഞ്ഞത് രണ്ട് മണിക്കൂർ വൈകി 8-30 തോടെ. അതുവരെയും സംഘം ഭയന്ന് മാറിനിൽക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

എല്ലാവരും ഇവന്റ് മാനേജ്മെൻറ് ജീവനക്കാർ ആയിരുന്നു. വിവരമറിഞ്ഞു എത്തിയ വീഴിഞ്ഞം കോസ്റ്റൽ പൊലീസ് എസ് എച്ച് ഓ കെ പ്രദീപ്, എസ് ഐ ഗിരീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്റസ്പെക്ടര്‍ ബോട്ടിൽ തിരിച്ചെത്തിയത്.

Exit mobile version