Site icon Fourteen Kerala – 14 Kerala News

ഇ-പോസ് മെഷീൻ പണിമുടക്കി; സംസ്ഥാനത്ത് ഇന്നും റേഷൻ വിതരണം തടസപ്പെട്ടു

ഇ-പോസ് മെഷീൻ പണിമുടക്കിയത് മൂലം സംസ്ഥാനത്ത് ഇന്നും റേഷൻ വിതരണം തടസപ്പെട്ടു. രാവിലെ കടതുറന്ന റേഷൻ വ്യാപാരികൾക്ക് സൈൻ ഇൻ ചെയ്യാൻ സാധിച്ചില്ല. ഇ-പോസ് മെഷീൻ സർവ്വർ തകരാറിലായതാണ് പ്രതിസന്ധിയിലേക്ക് നയിച്ചത്.

പാലക്കാട് താലൂക്കിൽ മാത്രം 167 റേഷൻ കടകളിലാണ് വിതരണം തടസ്സപ്പെട്ടത്.കോഴിക്കോട് 1100ഓളം കടകളിൽ പ്രതിസന്ധിയുണ്ടായി. കടകളിലെത്തിയ ആളുകൾ കാർഡുകൾ നൽകി മടങ്ങുകയാണുണ്ടായത്.

തുടർന്ന് 11 മണിയോടെ സർവ്വർ പ്രതിസന്ധി പരിഹരിച്ചു.കഴിഞ്ഞ മാസവും മൂന്ന് ദിവസം സർവ്വർ പ്രതിസന്ധി മൂലം റേഷൻ വിതരണം തടസപ്പെട്ടിരുന്നു.

Exit mobile version