Site icon Fourteen Kerala – 14 Kerala News

ആന്റണി പെരുമ്ബാവൂരിന്റെ മാതാവ് അന്തരിച്ചു; സംസ്‌കാര ചടങ്ങുകള്‍ തിങ്കളാഴ്ച

കൊച്ചി: നടനും നിര്‍മ്മാതാവും ആയ ആന്റണി പെരുമ്ബാവൂരിന്റെ അമ്മ ഏലമ്മ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മരണാനന്തര ചടങ്ങുകള്‍ തിങ്കളാഴ്ച രാവിലെ നടക്കും. മാതൃദിനത്തിലാണ് ആന്റണിക്ക് വലിയ നഷ്ടമുണ്ടായിരിക്കുന്നത്.

1968 ഒക്ടോബറില്‍ ആണ് ഏലമ്മ- ജോസഫ് ദമ്ബതികള്‍ക്ക് ആന്റണി പെരുമ്ബാവൂ് ജനിക്കുന്നത്. മലേക്കുടി ജോസഫ് ആന്റണി എന്നായിരുന്നു ആദ്യ പേര്. മോഹന്‍ലാലിന്റെ സാരഥിയായിരുന്ന ആന്റണി പെരുമ്ബാവൂര്‍ 2000ലാണ് ആശിര്‍വാദ് സിനിമാസ് ആരംഭിക്കുന്നത്.

ആദ്യ സിനിമ തന്നെ മലയാളത്തിലെ ഏറ്റവും വലിയ ഇന്‍ഡസ്ട്രിയല്‍ ഹിറ്റുകളില്‍ ഒന്നായി മുദ്രണം ചെയ്യപ്പെട്ട നരസിംഹം ആയിരുന്നു. അതുവരെ മലയാളം കണ്ട എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും തിരുത്തി എഴുതിയ മഹാവിജയം നേടിയ സിനിമ കൂടിയായിരുന്നു ഇത്.

ഇന്ന് മലയാളത്തിലെ മുന്‍നിര ബാനറുകളില്‍ ഒന്നായി ആശീര്‍വാദ് വളര്‍ന്നു. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ പുറത്തിറങ്ങിയതോടെ മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രത്തിന്റെ നിര്‍മ്മാതാവായി ആന്റണി മാറി. എലോണ്‍ ആണ് ആശീര്‍വാദിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം. മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസും ഈ ബാനറില്‍ തന്നെയാണ് ഒരുങ്ങുന്നത്.

Exit mobile version