Site icon Fourteen Kerala – 14 Kerala News

സർക്കാരിന്റെ രണ്ടാം വാർഷികാഘോഷം; മുഖ്യമന്ത്രി ഇന്ന് ഗുരുവായൂരിൽ

ഇടതു സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഗുരുവായൂരിൽ. എൽ.ഡി.എഫ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും.

വൈകീട്ട് നാലിന് ഗുരുവായൂർ കിഴക്കേ നടയിലെ ഗുരുവായൂർ സത്യഗ്രഹ സ്മാരക വേദിയിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മുൻമന്ത്രി വി.എസ് സുനിൽകുമാർ, എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.വി അബ്ദുൾഖാദർ, എൻ.കെ അക്ബർ എം.എൽ.എ തുടങ്ങിയവർ പ്രസംഗിക്കും.

Exit mobile version