Site icon Fourteen Kerala – 14 Kerala News

കളമശ്ശേരിയിൽ ബസുകളുടെ മത്സരയോട്ടം; നാല് സ്വകാര്യ ബസ് ജീവനക്കാർ പൊലീസ് കസ്റ്റഡിയിൽ

എറണാകുളം: കളമശ്ശേരിയിൽ മത്സരയോട്ടം നടത്തിയ നാല് സ്വകാര്യ ബസ് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് ആദ്യമെത്തുന്നതിനായി അമിതവേഗമെടുത്തതോടെ പലകുറി വാഹനം കൂട്ടിയിടിച്ചു. ബസ് ടൗൺ ഹാൾ പരിസരത്ത് വെച്ച് മെട്രോ പില്ലറിലും ഇടിച്ചു. ഇരു ബസ്സിലെയും ജീവനക്കാർ നടുറോഡിൽ ചേരിതിരിഞ്ഞ് കയ്യാങ്കളിയായി.

ഇതോടെ, ബസിലെ യാത്രക്കാർ പെരുവഴിയിലാവുകയായിരുന്നു. നന്ദനം, നജിറാനി എന്നീ ബസ്സുകളാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആലുവ ഫോർട്ട് കൊച്ചി തേവര റൂട്ടിലോടുന്ന ബസ്സുകളാണ് ഇത്. ബസ്സിലെ ഡ്രൈവർ, കണ്ടക്ടർമാർ ഉൾപ്പടെ നാല് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

Exit mobile version