Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും ഉയർന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില ഉയരുന്നത്. മൂന്ന് ദിവസം കൊണ്ട് 560 രൂപ ഉയർന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന് ഇന്ന് 400 രൂപ ഉയർന്നു. വിപണി വില 45560 രൂപയാണ്. ഇന്നലെ സ്വർണവിലയിൽ 80 രൂപയുടെ വർദ്ധനവ് ഉണ്ടായിരുന്നു.

ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലായിരുന്നു ഈ മാസം ആദ്യ ആഴ്ചയിൽ സ്വർണവില. എന്നാൽ ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞിരുന്നു . ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 25 രൂപ ഉയർന്നു. ഇന്നലെ 10 രൂപയുടെ വർദ്ധനവ് ഉണ്ടായിരുന്നു.

ഇതോടെ വിപണിയിൽ വില 5695 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 20 രൂപ ഉയർന്നു. വിപണി വില 4725 രൂപയായി. സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 83 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.

Exit mobile version