Site icon Fourteen Kerala – 14 Kerala News

പെൺകുട്ടികൾക്ക് നേരെ നഗ്നതാപ്രദർശനം; യുവാവിന് ഒരു വർഷം കഠിനതടവും പതിനായിരം രൂപ പിഴയും ശിക്ഷ

തൃശൂർ: സ്വകാര്യബസിൽ പെൺകുട്ടികൾക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ യുവാവിനെ പോക്സോ ആക്ട് പ്രകാരം ശിക്ഷ വിധിച്ച് കോടതി. പുത്തൻചിറ സ്വദേശി ആലപ്പാട്ട് വീട്ടിൽ വർഗീസിനെയാണ് ശിക്ഷിച്ചത്. ഒരു വർഷം കഠിനതടവും പതിനായിരം രൂപ പിഴയുമാണ് തൃശൂർ ഒന്നാം അഡീ ജില്ലാ ജഡ്ജ് പി.എൻ. വിനോദ് വർഗീസിന് ശിക്ഷയായി വിധിച്ചത്.

2019 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത് . സ്കൂൾ വിട്ട് കൊടുങ്ങല്ലൂർ റൂട്ടിലുള്ള ബസിൽ വരികയായിരുന്ന ഒമ്പതും പതിനൊന്നും വയസുള്ള കുട്ടികൾക്ക് നേരെയായിരുന്നു ഇയാളുടെ നഗ്നതാപ്രദർശനം. കൊടുങ്ങലൂർ കാര ജങ്ക്ഷനിൽ ഇറങ്ങിയ കുട്ടികളെ പ്രതി പിൻതുടർന്ന് മിഠായി വാങ്ങി തരാമെന്നുപറഞ്ഞ് അടുത്തുകൂടുകയായിരുന്നു.

ഭയന്ന കുട്ടികൾ അടുത്ത വീട്ടിലേക്കു ഓടി വിവരം അറിയിക്കുകയും തുടർന്ന് നാട്ടുകൾ പ്രതിയെ തടഞ്ഞുവെച്ച് പൊലീസിലേൽപിക്കുകയായിരുന്നു. പിന്നീട് കൊടുങ്ങല്ലൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തു അന്വേക്ഷണം നടത്തിയത്.

Exit mobile version