Site icon Fourteen Kerala – 14 Kerala News

ഏകദിന ക്രിക്കറ്റ് ലോകകപ്പ്; കാര്യവട്ടം സ്റ്റേഡിയവും പരിഗണനയിൽ

തിരുവനന്തപുരം: ഇന്ത്യയിൽ നടക്കുന്ന 2023ലെ ക്രിക്കറ്റ് ലോകകപ്പ് വേദിയായി തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയവും ചുരിക്കപ്പെട്ടികയിൽ. ബിസിസിഐ ഐസിസിക്ക് സമർപ്പിച്ച 15 വേദികളുടെ ചുരുക്കപ്പട്ടികയിലാണ് കാര്യവട്ടം സ്റ്റേഡിയവും ഉൾപ്പെട്ടത്. 15 വേദികളിൽ കാര്യവട്ടവും ഉൾപ്പെടുത്തണമെന്ന് ബിസിസിഐയോട് നേരത്തെ കെസിഎ ആവശ്യപ്പെട്ടിരുന്നു.

നാഗ്പുർ, മുംബൈ, ബംഗ്ലൂരു, ഡൽഹി, ലക്നോ, ഹൈദരാബാദ്, കൊൽക്കത്ത, രാജ്കോട്ട്, ധർമശാല തുടങ്ങിയ സ്റ്റേഡിയങ്ങളുടെ പട്ടികയാണ് നൽകിയത്. വേദികൾ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലാണ്.

Exit mobile version