Site icon Fourteen Kerala – 14 Kerala News

സിപിഐഎം പൂണിത്തുറ ലോക്കല്‍ കമ്മിറ്റി യോഗത്തിനിടെ അടിപിടി; രണ്ട് പേര്‍ക്ക് പരുക്ക്

എറണാകുളത്ത് സിപിഐഎം പൂണിത്തുറ ലോക്കല്‍ കമ്മിറ്റി യോഗത്തിനിടെ അടിപിടി. ലോക്കല്‍ സെക്രട്ടറിക്കെതിരെയുള്ള പരാതിയില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തിയതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

ലോക്കല്‍ സെക്രട്ടറിയെ പിന്തുണയ്ക്കുന്നവരും എതിര്‍ക്കുന്നവരും പരസ്പരം ഏറ്റുമുട്ടുന്ന സ്ഥിതിയിലേക്കും വാക്കുതര്‍ക്കം എത്തിച്ചേരുകയായിരുന്നു. രണ്ട് പേര്‍ക്ക് പരുക്കേറ്റു. സംഘര്‍ഷത്തെത്തുടര്‍ന്ന് യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു.

Exit mobile version