Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്. വേനൽ മഴ സജീവമാകുന്ന പശ്ചാത്തലത്തിൽ ഇന്ന് പത്തനംതിട്ട, എറണാകുളം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ യെല്ലോ അലർട്ട് നിലനിൽക്കുന്നു. എറണാകുളം ജില്ലയിൽ 27നും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത ചൂടിന് ആശ്വാസം നൽകിക്കൊണ്ട് വിവിധ ജില്ലകളിൽ ചൊവ്വാഴ്ച വ്യാപകമായി മഴ ലഭിച്ചു. വടക്കൻ ജില്ലകളിലാണ് കൂടുതലായി മഴ പെയ്തത്. വരുംനാളുകളിൽ വേനൽ മഴ സജീവമാകുമെന്നാണ് വിലയിരുത്തൽ.

Exit mobile version