Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. മൂന്ന് ദിവസത്തിന് ശേഷമാണ് സ്വർണവില ഉയർന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപ വർദ്ധിച്ചു.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 320 രൂപയുടെ ഇടിവുണ്ടായിരുന്നു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 44680 രൂപയാണ്.

ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 20 രൂപ ഉയർന്നു. വിപണി വില 5585 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപ കുറഞ്ഞു. വിപണി വില 4640 രൂപയാണ്.

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയർന്നു. ഇന്നലെ കുറഞ്ഞ വെള്ളിവിലയാണ് ഇന്ന് ഉയർന്നത്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ ഉയർന്ന് 81 രൂപയായി

Exit mobile version