Site icon Fourteen Kerala – 14 Kerala News

കാസര്‍ഗോഡ് നിന്ന് 67 ലക്ഷം കുഴല്‍ പണം പിടികൂടി

കാസര്‍ഗോഡ്: 67 ലക്ഷം കുഴല്‍ പണം പിടികൂടി. കാഞ്ഞങ്ങാട് ജില്ലാ പോലീസ് മേധാവി ഡോക്ടര്‍ വൈഭവ് സക്‌സേന ഐപിഎസിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍ഗോഡ് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കുഴല്‍പണം പിടികൂടിയത്.

പുഞ്ചാവി നാലുപുരപ്പാട്ടില്‍ ഹാരിസ് (39) ആണ് 67 ലക്ഷം രൂപയുമായി പിടിയിലായിരിക്കുന്നത്. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാലകൃഷ്ണന്‍ നായരുടെയും ഇന്‍സ്പെക്ടര്‍ കെ.പി ഷൈനിന്റെയും നേതൃത്വത്തില്‍ വെള്ളിയാഴ്ച്ച രാവിലെ കല്ലുരാവി നടത്തിയ പരിശോധനയില്‍ ആണ് കുഴല്‍പണം പിടികൂടിയത്. പോലീസ് സംഘത്തില്‍ സിപിഒമാരായ ജ്യോതിഷ്, മനു, എന്നിവരും ഉണ്ടായിരുന്നു.

Exit mobile version