Site icon Fourteen Kerala – 14 Kerala News

അരിക്കൊമ്പന് ഘടിപ്പിക്കേണ്ട ജിപിഎസ് കോളർ അസമിൽ നിന്ന് ഇന്നെത്തും

തിരുവനന്തപുരം : അരിക്കൊമ്പനെ പിടികൂടി കാട്ടിൽ വിടുമ്പോൾ ഘടിപ്പിക്കേണ്ട ജിപിഎസ് കോളർ അസമിൽ നിന്ന് ഇന്നെത്തും. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ എന്ന സംഘടനയുടെയുടെ കൈവശമുള്ള കോളറാണ് എത്തുന്നത്. ഇന്ന് ഉച്ചയോടെ എയർ കാർഗോ വഴി നെടുന്പാശേരിയിൽ എത്തും.

അവിടെ നിന്നും വനംവകുപ്പ് ഏറ്റുവാങ്ങി ദേവികുളത്തെത്തിക്കാനാണ് തീരുമാനം. കോളർ എത്തിക്കഴിഞ്ഞാലും കോടതിയിൽ നിന്നുണ്ടാകുന്ന തീർപ്പിന് അനുസരിച്ചാകും ദൗത്യത്തിന്റെ ഭാവി. വരും ദിവസങ്ങളിൽ ദൗത്യ സംഘം യോഗം ചേരാനും സാധ്യതയുണ്ട്.

നടപടികൾ നീണ്ടു പോയാൽ ചിന്നക്കനാലിലും ശാന്തൻപാറയിലും വീണ്ടും സമരം ആരംഭിക്കാനും സാധ്യത ഏറെയാണ്. ഒരേ ദൗത്യത്തിന് രണ്ട് ജിപിഎസ് കോളറുകൾ അനുവദിച്ചത് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. ഇതേത്തുടർന്നാണ് ബെംഗളുരുവിൽ നിന്നുള്ളത് വേണ്ടെന്ന് വച്ചത്.

Exit mobile version