Site icon Fourteen Kerala – 14 Kerala News

തിരുവനന്തപുരം നഗരത്തിൽ വീണ്ടും യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ പൊലീസ് പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ വീണ്ടും യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം. അട്ടക്കുളങ്ങരയിൽ നടുറോഡിൽ യുവതിയെ കടന്നുപിടിച്ച പ്രതിയെ ഫോര്‍ട്ട് പൊലീസ് പിടികൂടി. തമിഴ്നാട് സ്വദേശി 27 വയസുള്ള ഷിഹാബുദ്ദീനാണ് പിടിയിലായത്. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

അമ്മയ്‍ക്കൊപ്പം വസ്ത്രം വാങ്ങി റോ‍ഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിലെത്തിയ പ്രതി യുവതിയെ കടന്നുപിടിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

സ്വർണ്ണപ്പണിക്കാരനായ ഷിഹാബുദ്ദീൻ താമസിക്കുന്ന ചാലയിൽ നിന്നാണ് ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്. അതിക്രമത്തിന് ഇരയായ കൊല്ലം പുനലൂര്‍ സ്വദേശിയായ യുവതി പ്രതിയെ തിരിച്ചറിഞ്ഞു.

Exit mobile version