Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും ഉയർന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും ഉയർന്നു. ഇന്നലെ 240 രൂപ വർധിച്ചിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച സർവ്വകാല റെക്കോർഡിലായിരുന്ന സ്വർണവില. തുടർച്ചയായി ഇടിഞ്ഞിരുന്നെങ്കിലും രണ്ട് ദിവസംകൊണ്ട് വൻ വർധനവാണ് ഉണ്ടായത്. 640 രൂപയാണ് രണ്ട് ദിവസംകൊണ്ട് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44,960 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 50 രൂപ ഉയർന്നു. വിപണി വില 5620 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4680 രൂപയാണ്.

വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ വർധിച്ചു. 81 രൂപയാണ് വിപണി വില. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

Exit mobile version