Site icon Fourteen Kerala – 14 Kerala News

കാസർഗോഡ് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

കാസർഗോഡ്: അഡൂർ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. അഡൂർ ദേവരഡുക്കയിലെ ശാഫിയുടെ മകൻ മുഹമ്മദ് ആശിഖ് (ഏഴ്), യൂസഫ് എന്ന ഹസൈനാറിന്റെ മകൻ മുഹമ്മദ് ഫാസിൽ (ഒമ്പത്) എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.15 മണിയോടെ അഡൂർ ദേവരഡുക്കയിലാണ് സംഭവം. ഇരുവരും കുളിക്കുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു.

Exit mobile version