Site icon Fourteen Kerala – 14 Kerala News

പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിന് വിരാമം; കാലടി സമാന്തര പാലം നിര്‍മ്മാണ ഉദ്ഘാടനം ഏപ്രിൽ 10ന്

എറണാകുളം: പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിന് വിരാമം കുറിച്ച് കാലടി സമാന്തര പാലം നിര്‍മ്മാണം ആരംഭിക്കുന്നു. 10 വര്‍ഷം മുന്‍പ് 2012ൽ കാലടിയില്‍ സമാന്തര പാലം നിര്‍മ്മിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചെങ്കിലും പല പ്രശ്നങ്ങൾ കാരണം ശ്രമം ലക്ഷ്യത്തിലെത്തിയില്ലെന്നും എന്നാൽ പ്രശ്‌നങ്ങൾ പരിഹരിച്ച് ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കപ്പെടുകയാണെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു.

വിഷയങ്ങൾ പരിഹരിക്കാൻ നിരവധി യോഗങ്ങൾ, സ്ഥല സന്ദർശനം ഉൾപ്പടെ എല്ലാ ശ്രമവും പൊതുമരാമത്ത് വകുപ്പ് എല്ലാവരെയും യോജിപ്പിച്ച് നടത്തിയിരുന്നു. 10 വര്‍ഷമായി കാത്തിരിക്കുന്ന കാലടി സമാന്തര പാലത്തിന്‍റെ നിര്‍മ്മാണ ഉദ്ഘാടനം ഏപ്രില്‍ 10ന് നടക്കുമെന്നാണ് മന്ത്രി മുഹമ്മദ് റിയാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

Exit mobile version