Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് സ്വർണ്ണവില ഇന്നും കുറഞ്ഞു

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ്ണവില ഇന്നും കുറഞ്ഞു. സർവ്വകാല റെക്കോർഡിലായിരുന്നു ബുധനാഴ്ച സ്വർണവില.

ഇന്നലെ 280 രൂപ കുറഞ്ഞിരുന്നു. ഇതോടെ പവന്റെ വില 45000 ത്തിന് താഴെയെത്തി. ഇന്ന് വീണ്ടും 80 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44640 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് 10 രൂപ കുറഞ്ഞു. ഇന്നലെ 35 രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ വിപണി വില 5580 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് 10 രൂപ കുറഞ്ഞു. വിപണി വില 4645 രൂപയാണ്.

അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല.ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 80 രൂപയാണ്.. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.

Exit mobile version