Site icon Fourteen Kerala – 14 Kerala News

ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ആരംഭിച്ച് വിജയ്; ആദ്യ മണിക്കൂറിൽ തന്നെ ഫോളോവേഴ്‌സിന്റെ ഒഴുക്ക്

സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്ത താരമാണ് ഇളയ ദളപതി വിജയ്. പക്ഷേ ഫേസ്ബുക്കിലും ട്വിറ്ററിലും താരത്തിന് അക്കൗണ്ടുകളുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിലും ആദ്യ അക്കൗണ്ട് തുറന്നിരിക്കുകയാണ് ചാരം.

ലിയോ ലുക്കിയെ ഫോട്ടോയാണ് താരം ആദ്യമായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഹലോ നൻബാസ് ആന്റ് നൻബീസ്’ എന്ന ക്യാപ്ഷനോടെയാണ് താരത്തിന്റെ കന്നി പോസ്റ്റ്. ചിത്രം പോസ്റ്റ് ചെയ്ത് നാല് മണിക്കൂറിനകം 2,057,164 ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. 2,36,775 കമന്റുകളും വന്നിട്ടുണ്ട്. അക്കൗണ്ടിൽ ഇതിനോടകം 2 മില്യൺ ഫോളോവേഴ്‌സും വന്നിട്ടുണ്ട്.

ഫേസ്ബുക്കിൽ 7.8 മില്യൺ ഫോഴോവേഴ്‌സാണ് വിജയ്ക്കുള്ളത്. ട്വിറ്ററിൽ 4.4 മില്യൺ ഫോളോവേഴ്‌സും താരത്തിനുണ്ട്.

Exit mobile version