Site icon Fourteen Kerala – 14 Kerala News

പട്ടാപ്പകൽ ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ചു; പ്രതികളെ സാഹസികമായി പിടികൂടി പൊലീസ്

കൊച്ചി : കൊച്ചിയിൽ പട്ടാപ്പകൽ ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച പ്രതികളെ സാഹസികമായി പിടികൂടി പൊലീസ്. തമിഴ്നാട്ടുകാരായ സായ് രാജ്, പോൾ കണ്ണൻ എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്.

പിടികൂടുന്നതിനിടെ പ്രതികൾ പൊലീസിനെ ബിയർ കുപ്പികൾ കൊണ്ട് ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പൊലീസ് വിട്ടില്ല. പ്രതികളുടെ ബിയർ കുപ്പി ആക്രമണത്തിൽ പരുക്കേറ്റ രണ്ട് പൊലീസുകാർ ആശുപത്രിയിലായി.

ട്രാഫിക് എസ് ഐ അരുൾ, എ എസ് ഐ റെജി എന്നിവർക്കാണ് പരുക്കേറ്റത്. നമ്പർപ്ലേറ്റില്ലാത്ത ബൈക്കിലെത്തിയായിരുന്നു കവർച്ച നടത്തിയത്. ചളിക്കവട്ടത്താണ് മോഷണം നടന്നത്. ഇതിന് ശേഷം രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പ്രതികൾ പൊലിസിനെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ചത്.

Exit mobile version