Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഇന്ന് ഗ്രാമിന് 30 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,500 രൂപയായി. ഇന്ന് പവന് 240 രൂപ കൂടി വില 44,000 രൂപയിലുമെത്തി.

18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 25 രൂപ കൂടി 4,570 രൂപയിലെത്തി. ബുധനാഴ്ച രേഖപ്പെടുത്തിയ നേരിയ വർധനയ്ക്ക് ശേഷം ഇന്നലെ സ്വർണവിലയിൽ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല.

ഇന്നലെ ഗ്രാമിന് 5470 രൂപയിലാണ് വ്യാപാരം നടന്നിരുന്നത്. പവന് 43,760 രൂപയായിരുന്നു ഇന്നലത്തെ വില. മാർച്ച് 18നാണ് സ്വർണം സർവകാല റെക്കോർഡ് തൊടുന്നത്. അന്ന് 5530 രൂപയായിരുന്നു ഗ്രാമിന് വില. 44,240 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.

Exit mobile version