Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്തെ സ്കൂളുകൾ നാളെ അടയ്ക്കും; ജൂൺ ഒന്നിനു തുറക്കും

സംസ്ഥാനത്തെ സ്കൂളുകളിലെ വിവിധ ക്ലാസുകളിലേക്കുള്ള പ്രവേശനവും പരീക്ഷാ ഫലങ്ങളും സംബന്ധിച്ച കലണ്ടർ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു.
അധ്യയന വർഷത്തിനു സമാപനം കുറിച്ച് സംസ്ഥാനത്തെ സ്കൂളുകൾ നാളെ അടയ്ക്കുമെന്ന് മന്ത്രി അറിയിച്ചു. ജൂൺ ഒന്നിനു പുതിയ അധ്യയനവർഷം തുടങ്ങും.

ഒന്നാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള ഫലപ്രഖ്യാപനം മേയ് രണ്ടിനു നടത്തും. ഒന്നാം ക്ലാസ് പ്രവേശന നടപടികൾ ഏപ്രിൽ 17ന് ആരംഭിക്കും. മേയ് രണ്ടിനു ശേഷം ടി സി കൊടുത്തുള്ള പ്രവേശനം നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു

Exit mobile version