Site icon Fourteen Kerala – 14 Kerala News

പൊലീസ് ഉദ്യോ​ഗസ്ഥൻ സ്റ്റേഷനിലെ ശുചിമുറിയിൽ കുഴഞ്ഞ് വീണ് മരിച്ചു

കാസർഗോഡ് : പൊലീസുകാരൻ സ്റ്റേഷനിൽ കുഴഞ്ഞ് വീണ് മരിച്ചു. കാസർഗോഡ് ആദൂർ സ്റ്റേഷനിലെ കെ അശോകൻ (45) ആണ് മരിച്ചത്. പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. പെർളടുക്കം സ്വദേശിയായ അശോകൻ ഇന്ന് രാവിലെയാണ് പൊലീസ് സ്‌റ്റേഷനിലെ ശുചിമുറിയിൽ കുഴഞ്ഞ് വീണത്.

രാത്രി ഡ്യൂട്ടി ഉണ്ടായിരുന്ന അശോകന്‍ വ്യാഴാഴ്ച പുലർച്ചെ കുളിമുറിയിൽ പോയതായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് കരുതുന്നത്. പരേതനായ രാമന്‍ മണിയാണി-കല്യാണി ദമ്പതികളുടെ മകനാണ്.

ഭാര്യ: സൗമ്യ അഡൂര്‍. മക്കള്‍: തേജാലക്ഷ്മി, ഗൗതം. സഹോദരങ്ങള്‍: രാമകൃഷ്ണന്‍ (റേഷന്‍ കട, പെര്‍ളടുക്കം), ഗോപാലകൃഷ്ണന്‍ (പൊലീസ് ഉദ്യോഗസ്ഥൻ), യശോദ, ശാരദ, രമണി, സാവിത്രി, ശ്യാമള. മൃതദേഹം കാസർഗോഡ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണ വിവരമറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി.

Exit mobile version