Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് സ്വർണവില കൂടി; പവന് കൂടിയത് 160 രൂപ

സംസ്ഥാനത്ത് സ്വർണവില കൂടി. ഇന്ന് ഗ്രാമിന് 20 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5470 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 15 രൂപ വർധിച്ച് 4545 രൂപയായി.

ഇന്നലെ ഒരു പവൻ സ്വർണത്തിന് 200 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. മാർച്ച് 18നാണ് സ്വർണം സർവകാല റെക്കോർഡ് തൊടുന്നത്. അന്ന് 5530 രൂപയായിരുന്നു ഗ്രാമിന് വില. 44,240 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.

Exit mobile version