Site icon Fourteen Kerala – 14 Kerala News

കാസർഗോഡ് ലോറിയും ബൈക്കും കൂട്ടിയിടിച്ചു അപകടം; 22 കാരന് ദാരുണാന്ത്യം

കാസർഗോഡ് : ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. മഞ്ചേശ്വരത്തിനടുത്ത് ഹൊസങ്കടിയിലാണ് അപകടം നടന്നത്. കുമ്പള മഹാത്മാ കോളേജ് വിദ്യാർത്ഥിയായ ആദിൽ ആണ് മരിച്ചത്. 22 വയസായിരുന്നു.

ആദിലിനൊപ്പം ബൈക്കിലുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥിക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Exit mobile version