Site icon Fourteen Kerala – 14 Kerala News

തിരുവനന്തപുരം വിമാനത്താവളത്തിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനിടെ കയർ പൊട്ടി വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിലെ ആഭ്യന്തര ടെർമിനലിനുള്ളിൽ അപകടം. ഹൈമാസ്ക്ക് ലൈറ്റ് സ്ഥാപിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഒരു തൊഴിലാളി മരിച്ചു.

പേട്ട സ്വദേശി അനിൽ കുമാരാണ് മരിച്ചത്. മറ്റൊരു തൊഴിലാളിയുടെ നില ഗുരുതരമാണ്. സംഭവത്തിൽ മൂന്നു തൊഴിലാളികൾക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Exit mobile version