Site icon Fourteen Kerala – 14 Kerala News

സൗദിയിൽ ഉംറ തീർത്ഥാടകരുടെ ബസ് മറിഞ്ഞ് 20 മരണം

സൗദി അറേബ്യയില്‍ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് 20 പേർ മരിച്ചു. അപകടത്തിൽ നിരവധിപേർക്ക് പരുക്കേറ്റു. മരിച്ചവർ ബംഗ്ലാദേശുകാരെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരെ അസീറിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. അസീറിൽ നിന്നും മക്കയിലേക്ക് പുറപ്പെട്ട ബസ് ചുരത്തിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മതിലിലിടിച്ച് മറിയുകയും കത്തുകയുമായിരുന്നു. മിക്കവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

Exit mobile version