Site icon Fourteen Kerala – 14 Kerala News

അങ്കമാലിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ കോൺഗ്രീറ്റ് സ്ലാബുകൾ ഇടിഞ്ഞ് അപകടം; രണ്ടുപേർ മരിച്ചു

എറണാകുളം: അങ്കമാലി കറുകുറ്റിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ കോൺഗ്രീറ്റ് സ്ലാബുകൾ ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു.

ജോണി അന്തോണി (52), വെസ്റ്റ്‌ ബംഗാൾ സ്വദേശിയായ അലി ഹസൻ (30), എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. മരിച്ച രണ്ട് പേരും കെട്ടിട നിർമ്മാണ തൊഴിലാളികളാണ്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു.

Exit mobile version