Site icon Fourteen Kerala – 14 Kerala News

ആലുവയില്‍ വിദ്യാഭ്യാസ വകുപ്പിന്റെ കെട്ടിടത്തിൽ തീപിടിത്തം; ഫയലുകളും ഫർണിച്ചറുകളും കത്തി നശിച്ചു

എറണാകുളം: ആലുവ സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ വിദ്യാഭ്യാസ വകുപ്പിന്റെ കെട്ടിടത്തിൽ തീപിടിത്തം. നിരവധി ഫയലുകളും ഫർണിച്ചറുകളും കത്തി നശിച്ചു. സിവിൽ സ്റ്റേഷനിലെ ഒഴിഞ്ഞ മൂലയിൽ കൂട്ടിയിട്ടിരുന്ന പേപ്പറുകൾക്ക് ആരോ തീയിട്ടതാണ് ആളിപ്പടരാൻ കാരണമായത്.

അങ്കമാലി, ഏലൂർ, ആലുവ എന്നിവിടങ്ങളിൽ നിന്നും ഫയർ യൂണിറ്റെത്തിയാണ് തീ നിയന്ത്രിച്ചത്. വിദ്യാഭ്യാസ വകുപ്പ് ഉദ്യേഗസ്ഥർ എത്തി പരിശോധിച്ച ശേഷം മാത്രമേ കത്തിനശിച്ച റെക്കോർഡുകളുടെ കാര്യത്തിൽ വ്യക്തത ലഭ്യമാകൂ.

Exit mobile version