Site icon Fourteen Kerala – 14 Kerala News

റേഷൻ വിതരണത്തിലെ സാങ്കേതിക തകരാർ പരിഹരിക്കാൻ നടപടികൾ കൈക്കൊള്ളും: മന്ത്രി ജി.ആർ അനിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ പൊതുവിതരണ സമ്പ്രദായത്തിൽ അനുഭവപ്പെട്ട സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ വിവിധ നടപടികൾ സ്വീകരിച്ച് സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ്. നടപടികളുടെ ഭാഗമായി റേഷൻ വിതരണത്തിലെ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡറായ ബി.എസ്.എൻ.എല്ലിന്റെ ബാൻഡ് വിഡ്ത് ശേഷി 100 എം.ബി.പി.എസ് ആയി വർധിപ്പിക്കുവാനും എൻ.ഐ.സി ഹൈദരാബാദ് നൽകി വരുന്ന എ.ഇ.പി.ഡി.എസ് സോഫ്റ്റ്വെയറിന്റെ ഏറ്റവും പുതിയ വേർഷനിലേക്ക് ഏപ്രിൽ ഒന്ന് മുതൽ മാറുവാനും സംസ്ഥാനത്തെ മുഴുവൻ ഇ-പോസ് യന്ത്രങ്ങളും സർവീസ് ചെയ്യാൻ ഏപ്രിൽ ഒന്നു മുതൽ 30 വരെ സംസ്ഥാന വ്യാപകമായി സർവീസ് ക്യാമ്പ് സംഘടിപ്പിക്കുവാനും തീരുമാനമായി.

റേഷൻ വിതരണത്തിലെ തകരാറുകൾ സംബന്ധിച്ച് എൻ.ഐ.സി ഹൈദരാബാദ്, സംസ്ഥാന ഐ.ടി മിഷൻ, കെൽട്രോൺ, സി-ഡാക്, ബി.എസ്.എൻ.എൽ എന്നിവയിലെ ഉദ്യോഗസ്ഥരുമായി വെള്ളിയാഴ്ച ഭക്ഷ്യമന്ത്രി ജി.ആർ അനിൽ നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്. സംസ്ഥാനത്ത് ഏറെ ആവശ്യക്കാരുള്ള ജയ അരി ഏപ്രിൽ 15ഓടെ റേഷൻ കടകളിൽ നിന്ന് വിതരണം ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി അനിൽ കൂട്ടിച്ചേർത്തു.

Exit mobile version