Site icon Fourteen Kerala – 14 Kerala News

ബ്രഹ്‌മപുരത്തേക്ക് ഇനി പ്ലാസ്റ്റിക് മാലിന്യം കൊണ്ട് പോകില്ല; ഉറവിട മാലിന്യ സംസ്‌കാരണം കർശനമായി നടപ്പിലാക്കും

കൊച്ചി: ബ്രഹ്മപുരത്തേക്ക് ഇനി പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് പോകില്ലെന്ന് തീരുമാനം. പ്ലാസ്റ്റിക് മാലിന്യങ്ങൾ മൂന്ന് സ്ഥലങ്ങളിൽ പ്രോസസ് ചെയ്യും. ഉറവിട മാലിന്യ സംസ്‌കാരണം കർശനമായി നടപ്പാക്കും.

മുഖ്യമന്ത്രി പിണറായി വിജയര്‍ വിളിച്ച യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനങ്ങൾ ഉണ്ടായത്. വീടുകളിലും ഫ്ലാറ്റുകളിലും ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം നിർബന്ധമാക്കാനും തീരുമാനമായി.

മുഖ്യമന്ത്രി വിളിച്ച ഉന്നത തല യോഗത്തില്ലെ തീരുമാനങ്ങൾ ഹൈക്കോടതിയെ അറിയിക്കും. ബ്രഹ്മപുറത്ത് ഉന്നതാധികാര സമിതി രൂപീകരിക്കാനും തീരുമാനമായി.

Exit mobile version